HomeKeralaഎ നാഗേഷിൻ്റെ ഇടപെടൽ: ഗുരുവായൂർ ക്ഷേത്രത്തിലെ നിയമവിരുദ്ധ നടപടിക്കെതിരെ ദേവസ്വം പരാതി

എ നാഗേഷിൻ്റെ ഇടപെടൽ: ഗുരുവായൂർ ക്ഷേത്രത്തിലെ നിയമവിരുദ്ധ നടപടിക്കെതിരെ ദേവസ്വം പരാതി

ഹൈക്കോടതി ഉത്തരവും വിശ്വാസികളുടെ വേദനയും വകവെക്കാതെ ഗുരുവായൂർ ക്ഷേത്രപരിസരം പരസ്യ കമ്പനിക്ക് വിറ്റു കാശാക്കാനുള്ള ശ്രമം പൊളിഞ്ഞു.  ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷിൻ്റെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് ഗുരുവായൂർ ദേവസ്വം ബോർഡ് പിൻവാങ്ങിയത്. പൊലീസിൽ പരാതിയും നൽകി.

ക്ഷേത്ര പരിസരത്ത് ഷൂട്ടിംഗ് നടത്തുവാൻ 25000 രൂപ ദേവസ്വത്തിൽ അടക്കണമെന്നുണ്ട്. എന്നാൽ ഇത് അടയ്ക്കാതെയാണ് പരസ്യം ഷൂട്ട് ചെയ്തത്. ക്ഷേത്ര പരിസരത്ത് സ്വകാര്യ പരസ്യം പതിക്കുവാൻ പാടില്ല എന്ന് ഹൈക്കോടതി വിധിയുണ്ട്. ഇതും പരസ്യമായി ലംഘിക്കപ്പെട്ടു.

ഇതിനെതിരെ ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷിൻ്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. നടപടി പിൻവലിച്ചില്ലെങ്കിൽ അതിശക്തമായ പ്രക്ഷോഭം ഉണ്ടാകുമെന്നും നാഗേഷ് മുന്നറിയിപ്പ് നൽകി. ഹൈക്കോടതി വിധി ലംഘനത്തിന് എതിരെ കോടതിയലക്ഷ്യ ഹർജി നൽകും. ദേവസ്വം ചെയർമാൻ പദവിയിൽ ഇരുന്ന് വിശ്വാസി സമൂഹത്തോട് വഞ്ചനയാണ് മോഹൻദാസ് ചെയ്യുന്നത്. മോഹൻദാസിനെ ഗുരുവായൂരിൽ നിന്ന് പുറത്താക്കിയില്ലെങ്കിൽ പ്രസാദം വരെ വിറ്റ് കാശ് കൊള്ളയടിക്കുമെന്നും എ നാഗേഷ് പറഞ്ഞു.

വഴിപാടായി ശുചീകരണം നടത്തുന്നു എന്ന പേരിൽ അനധികൃതമായി പരസ്യ വീഡിയോ  ചിത്രീകരിച്ച് പ്രസിദ്ധപ്പെടുത്തിയതിനാണ് ഹിന്ദുസ്ഥാൻ യൂണിലിവർ, സിനിമാതാരം  അനുശ്രീ  തുടങ്ങിയവർക്കെതിരെ  ഗുരുവായൂർ ദേവസ്വം പോലീസിൽ പരാതി നൽകിയത്. ഹിന്ദുസ്ഥാൻ യൂണിലിവർ, ചലച്ചിത്രതാരം അനുശ്രീ, സികസ്ത് സെൻസ്  പരസ്യ കമ്പനിയുടെ ഉദ്ദ്യോഗസ്ഥനായ ശുഭം ദുബെ എന്നിവർക്കെതിരെയാണ് ദേവസ്വം അഡ്മിനിസ്ട്രേറ്റർ ടി ബ്രീജ കുമാരി ഗുരുവായൂർ ടെംപിൾ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്.

 

Most Popular

Recent Comments