HomeKeralaവാഗ്ദാനങ്ങൾ വാരിക്കോരി; ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ 20 ലക്ഷം തൊഴിൽ

വാഗ്ദാനങ്ങൾ വാരിക്കോരി; ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ 20 ലക്ഷം തൊഴിൽ

വാഗ്ദാനങ്ങൾ വാരിക്കോരി നൽകി എൽഡിഎഫ് സർക്കാരിൻ്റെ ആറാമത് ബജറ്റ് ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിക്കുന്നു. യുവാക്കളേയും സ്ത്രീകളേയും മുൻകൂട്ടി കണ്ടുള്ള നിരവധി പ്രഖ്യാപനങ്ങളാണ് മന്ത്രി പ്രഖ്യാപിച്ചത്.

20 ലക്ഷം പേര്‍ക്ക് അഞ്ച് വര്‍ഷംകൊണ്ട് ഡിജിറ്റല്‍ പ്ലാ്റ്റ്‌ഫോം വഴി ജോലി നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ജോലിക്കാവശ്യമായ കമ്പ്യൂട്ടർ അടക്കം വാങ്ങുന്നതിന് വായ്പ അനുവദിക്കും. രണ്ടു വർഷം കൊണ്ട് തിരിച്ചടയ്ക്കാം.

ജോലി നഷ്ടപ്പെട്ടാൽ അടുത്ത ജോലി ലഭിച്ചശേഷം തിരിച്ചടച്ചാൽ മതിയാകും. 2021 ഫെബ്രുവരിയിൽ രജിസ്ട്രേഷൻ ആരംഭിക്കും. കേരള ഡവലപ്മെൻ്റ് ആൻ്റ്  ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന് (കെ-ഡിസ്‌ക്) 200 കോടി രൂപ വകയിരുത്തും.

തൊഴിലില്ലായ്മയാണ് സംസ്ഥാനം നേരിടുന്ന വലിയ വെല്ലുവിളി. തൊഴിലില്ലാത്ത 5.8 ശതമാനം പുരുഷന്മാരും 19.1 ശതമാനം സ്ത്രീകളുമുണ്ടെന്നാണ് കണക്ക്. കോവിഡ് കാലം വർക്ക് ഫ്രം ഹോമിന് തുടക്കമിട്ടു. വർക്ക് നിയർ ഹോം പദ്ധതിക്ക് 20 കോടി രൂപ വകയിരുത്തി. വർക്ക് ഫ്രം ഹോം പദ്ധതിയും നടപ്പാക്കും. വനിതകൾക്ക് ജോലി നൽകാൻ ബൃഹത് പദ്ധതി. കമ്പനികള്‍ക്ക് കേന്ദ്രീകൃതമോ, വികേന്ദ്രീതമോ ആയി ജോലിക്കാരെ തെരഞ്ഞെടുക്കുന്നതിനുളള അവസരം ഒരുക്കും. സന്നദ്ധരായ പ്രൊഫഷണലുകളുടെയും പരിശീലനം സിദ്ധിച്ചവരുടെയും വിവരങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി ലഭ്യമാക്കും.

അഫിലിയേറ്റഡ് കോളേജുകള്‍ക്ക് 1000 കോടി രൂപ നൽകും. സര്‍വകലാശാല പശ്ചാത്തല സൗകര്യ വികസനത്തിന് 2000 കോടി അനുവദിക്കും. സർക്കാർ ജനങ്ങളിൽ ആത്മവിശ്വാസം സൃഷ്ടിച്ചു. കേരളത്തിലെ ആരോഗ്യവകുപ്പിൻ്റ് കരുത്ത് ലോകമറിഞ്ഞിട്ടുണ്ടെന്നും ബജറ്റിൽ പറയുന്നു.

Most Popular

Recent Comments