HomeIndiaവികസനത്തിനായി സഹകരിച്ചാല്‍ ലക്ഷ്യം അസാധ്യമല്ലെന്ന് പ്രധാനമന്ത്രി

വികസനത്തിനായി സഹകരിച്ചാല്‍ ലക്ഷ്യം അസാധ്യമല്ലെന്ന് പ്രധാനമന്ത്രി

വികസനത്തിനായി  സഹകരിച്ചാല്‍ ലക്ഷ്യം അസാധ്യമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രകൃതി വാതകം മലീനീകരണം കുറയ്ക്കും. പരിസ്ഥിതിയും ആരോഗ്യവും മെച്ചപ്പെടും. പദ്ധതി അന്തരീക്ഷ മലനീകരണം കുറയ്ക്കാന്‍ കാരണമാകും. ഇത് ടൂറിസത്തിന്റെ വളര്‍ച്ചയ്ക്ക് വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും. ഗെയിൽ വാതക പൈപ്പ് ലൈൻ നാടിന് സമർപ്പിക്കുകയായിരുന്നു പ്രധാനമന്ത്രി.

കേരളത്തിലെയും കര്‍ണാടകയിലെയും ജനങ്ങള്‍ക്ക് ഇത് അഭിമാന നിമിഷമാണ്. പദ്ധതി യാഥാര്‍ത്ഥ്യമാക്കിയ മുഖ്യമന്ത്രിമാരെ അഭിനന്ദിക്കുന്നു. ഇന്ത്യയ്ക്ക്  പ്രത്യേകിച്ച് കേരളത്തിലെയും കര്‍ണാടകത്തിലേയും ജനങ്ങള്‍ക്ക്‌ വളരെ പ്രധാനപ്പെട്ട ദിവസമാണിത്. ഈ രണ്ട് സംസ്ഥാനങ്ങളും പൈപ്പ് ലൈനിലൂടെ പരസ്പരം ബന്ധിപ്പിക്കപ്പെട്ടു. ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങളെ അഭിനന്ദിക്കുന്നു. ഇരു സംസ്ഥാനങ്ങളിലെയും സാമ്പത്തിക വളര്‍ച്ചയ്ക്ക് പൈപ്പ് ലൈന്‍ കാരണമാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Most Popular

Recent Comments