HomeKeralaKannurകതിരൂർ വധക്കേസ്: സിപിഎമ്മിനും പി ജയരാജനും തിരിച്ചടി

കതിരൂർ വധക്കേസ്: സിപിഎമ്മിനും പി ജയരാജനും തിരിച്ചടി

ആർഎസ്എസ് നേതാവായിരുന്ന കതിരൂർ വധക്കേസിൽ സിപിഎമ്മിനും പി ജയരാജനും തിരിച്ചടി. പി ജയരാജൻ അടക്കം പ്രതിയായ കതിരൂർ മനോജ് വധക്കേസിൽ യുഎപിഎ ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. കേസിൽ യുഎപിഎ ചുമത്തിയതിനെതിരെ പ്രതികൾ സമർപ്പിച്ച ഹർജി സിംഗിൾ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്ത് കൊണ്ടാണ് ജയരാജനടക്കമുള്ള പ്രതികൾ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

സംസ്ഥാന സർക്കാർ അനുമതിയില്ലാതെയാണ് അന്വേഷണ ഏജൻസിയായ സിബിഐ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയതെന്നായിരുന്നു പ്രതികളുടെ വാദം. സിബിഐ അ​ന്വേ​ഷി​ക്കു​ന്ന കേ​സി​ല്‍ യുഎപി​എ ചു​മ​ത്താ​ന്‍ കേ​ന്ദ്ര സ​ര്‍ക്കാ​രിന്‍റെ അ​നു​മ​തി മാ​ത്രം മ​തി​യെ​ന്ന ഹൈക്കോടതി സിം​ഗി​ൾ ബെ​ഞ്ച്​ വിധി ഡിവിഷൻ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു. 2014 സെപ്റ്റംബർ ഒന്നിനാണ് കതിരൂർ ആർഎസ്എസ് നേതാവായിരുന്ന മനോജിനെ വാഹനത്തിനു നേരെ ബോംബ് എറിഞ്ഞശേഷം, വണ്ടിയിൽ നിന്നു വലിച്ചിറക്കി വെട്ടി കൊന്നത്. 25 പ്രതികളാണ് കേസിലുള്ളത്.

Most Popular

Recent Comments