അലനും താഹയും മാവോയിസ്റ്റുകൾ;അവരെ സി പി എം പുറത്താക്കി: കോടിയേരി

0

പന്തീരങ്കാവില്‍ അറസ്റ്റിലായ അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേറി ബാലകൃഷ്ണന്‍. പാര്‍ട്ടിക്കുളളില്‍ നിന്ന് മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയതിനാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണ് ഇരുവരേയും. ഇപ്പോള്‍ അവര്‍ സിപിഎം അംഗങ്ങളല്ല. ഇതോടെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനേയും തള്ളുകയാണ് സംസ്ഥാന നേതൃത്വം. ഏരിയ കമ്മിറ്റിയാണ് ഇരുവരേയും പുറത്താക്കിയത്. ഇതിന് ജില്ലാ കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.