കോടിയേരിയുടെ പ്രസ്താവനകള്‍ തള്ളി മുല്ലപ്പള്ളി

0

സംസ്ഥാന പൊലീസിലെ ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്ന സിഎജി റിപ്പോര്‍ട്ടിനെ കുറിച്ചുള്ള കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനകള്‍ തള്ളി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ ന്യായീകരിക്കാനാണ് കോടിയേരിയുടെ പാഴ്ശ്രമം.
സിഎജി റിപ്പോര്‍ട്ടിലെ അഴിമതി മൂടിവെക്കാനാണ് കോടിയേരി ശ്രമിക്കുന്നത്. റിപ്പോര്‍ട്ട് ചോര്‍ന്നെന്ന ആദ്ദേഹത്തിന്റെ ആരോപണം സിഎജി അന്വേഷിക്കട്ടെയെന്നും മുല്ലപ്പള്ളി പറഞ്ഞു.