പന്തീരാങ്കാവ് യുഎപിഎ കേസില്‍ ത്വാഹ ഫസലിൻ്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ത്വാഹയോട് ഉടന്‍ കീഴടങ്ങാന്‍ കോടതി ഉത്തരവിട്ടു. അതേസമയം അലന്‍ ഷുഹൈബിന്റെ ജാമ്യം തൽക്കാലം റദ്ദാക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. പ്രായവും മാനസിക സ്ഥിതിയും കണക്കിൽ എടുത്താണ് അലൻ്റെ ജാമ്യം തുടരാൻ അനുമതി നൽകിയത്. ഇരുവരുടേയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച അപ്പീലിലാണ് നടപടി.
ഒരു വർഷത്തിനുള്ളിൽ വിചാരണ നടത്തണമെന്നും കോടതി പറഞ്ഞു. പ്രഥമദൃഷ്ട്യ കേസില്ല എന്ന കീഴ്‌ക്കോടതി വിധി അപ്പീലിൽ റദ്ദാക്കി. തെളിവുകള്‍ പരിശോധിക്കാതെയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത് എന്നായിരുന്നു എൻഐഎ വാദം. തുടര്‍പഠനവും ചികിത്സയും കണക്കിലെടുത്താണ് അലന്റെ ജാമ്യം റദ്ദാക്കാതിരുന്നത്.