സ്വന്തം നിലയ്ക്ക് മത്സരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ്

0

സീറ്റ് വിഭജനത്തില്‍ അവഗണിച്ചാല്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ്. കോണ്‍ഗ്രസിനെതിരെ നിലപാട് കടുപ്പിച്ച് പ്രമേയം പാസ്സാക്കിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ്. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ എഐസിസി പ്രതിനിധി താരിഖ് അന്‍വര്‍ സംസ്ഥാനത്തുള്ള അവസരത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രമേയം പുറത്തുവന്നതെന്നത് ഏറെ ശ്രദ്ധേയമായി. പാലക്കാട് നടക്കുന്ന സംസ്ഥാന ക്യാംപിലാണ് പ്രമേയം പാസ്സാക്കിയത്.

ആകെയുള്ളതില്‍ 10 ശതമാനം മാത്രമേ മുതിര്‍ന്നവര്‍ക്ക് നല്‍കാവൂ എന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. നാല് തവണയില്‍ കൂടുതല്‍ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കരുത്. തുടര്‍ച്ചയായി തോല്‍ക്കുന്ന സീറ്റുകള്‍ യൂത്ത് കോണ്‍ഗ്രസ് -കെഎസ് യു നേതാക്കള്‍ക്ക് നല്‍കി ശക്തമായ മത്സരം ഉറപ്പാക്കുകയും തിരിച്ചു പിടിക്കാന്‍ ശ്രമിക്കുകയും വേണം. ഇത്തരം ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സ്വന്തം നിലയ്ക്ക് മത്സരിക്കേണ്ടി വരും എന്നാണ് പ്രമേയം മുന്നറിയിപ്പ് നല്‍കുന്നത്.