ഫോക്‌സ് വാഗന്റെ ഉടമസ്ഥതയിലുള്ള സ്‌കോഡയും ഇലക്ട്രിക് എസ്.യു.വി വിപണിയിലേക്ക്. ഇനിയാക് എന്ന പേരില്‍ ഇലക്ട്രിക് എസ്.യു.വി വിപണിയിലിറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. മുഴുവനായി ചാര്‍ജ് ചെയ്താല്‍ 500 കിലോമീറ്റര്‍ ദൂരം പോകാന്‍ സാധിക്കും.
കാമിക്, കരോക്, കോഡിയാക് എന്നീ മോഡലുകളുടെ പേരുകള്‍ക്ക് ചേരും വിധം Q അക്ഷരത്തില്‍ അവസാനിക്കുന്ന പേരാണ് ഇതിനും. അടുത്ത വര്‍ഷം ഇനിയാക് വിപണിയിലിറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. 2022ഓടെ ഐവി എന്ന ഉപബ്രാന്‍ഡില്‍ പത്തോളം ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. 2025ഓടെ തങ്ങളുടെ മൊത്തം വില്‍പ്പനയില്‍ 25 ശതമാനം ഇലക്ട്രിക്, പ്ലഗിന്‍ ഹൈബ്രിഡ് വാഹനങ്ങളാക്കുകയാണ് ലക്ഷ്യമിടുന്നത്. ഫോക്‌സ്‌വാഗന്റെ എംഇബി പ്ലാറ്റ്‌ഫോമിലാണ് ഇനിയാക് ഒരുക്കുന്നത്.