നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ചേർന്ന് നയിക്കുമെന്ന് ഹൈക്കമാന്റ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ല. പാർട്ടിയെ ആരും ഒറ്റക്ക് നയിക്കില്ലെന്നും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു.
യുഡിഎഫ് കൺവീനർ എം. എം ഹസനെതിരെ എംപിമാരും എംഎൽഎമാരും കത്ത് നൽകിയെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും താരീഖ് അൻവർ പറഞ്ഞു. ഉമ്മൻ ചാണ്ടിയെ തിരഞ്ഞെടുപ്പ് പ്രചരണ സമിതി ചെയർമാൻ ആക്കുന്ന കാര്യം ചർച്ച ചെയ്യും.
നിലവിലെ എംപിമാരെ നിയമസഭയിലേക്ക് മത്സരിപ്പിക്കില്ല. ഇക്കാര്യത്തിൽ ഹൈക്കമാന്റ് തീരുമാനമെടുത്തു കഴിഞ്ഞതായും താരിഖ് അൻവർ പറഞ്ഞു. നിയമ സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി ഉന്നത നേതൃത്വത്തിൽ അഴിച്ചുപണി ഗുണം ചെയ്യില്ലെന്നാണ് ഹൈക്കമാന്റ് വിലയിരുത്തൽ.