കേന്ദ്രസര്‍ക്കാരിനെതിരെ ഒ രാജഗോപാല്‍

0

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിച്ച് ബിജെപിയുടെ ഏക അംഗം ഒ രാജഗോപാല്‍. കേന്ദ്രസര്‍ക്കാരിനെതിരെ കേരള നിയമസഭ കൊണ്ടുവന്ന പ്രമേയം ഏകകണ്ഠമായി പാസ്സായി.

പ്രമേയത്തെ എതിര്‍ത്ത് സംസാരിച്ചെങ്കിലും പാസ്സാക്കുന്ന ഘട്ടത്തില്‍ രാജഗോപാല്‍ വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ലി. തുടര്‍ന്ന് മീഡിയ റൂമില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും പ്രമേയത്തെ അനുകൂലിച്ച കാര്യം രാജഗോപാല്‍ പറഞ്ഞു. സഭയുടെ പൊതുവികാരത്തോട് ഒപ്പമാണെന്നും രാജഗോപാല്‍ സൂചിപ്പിച്ചു.