യൂണിവേഴ്‌സിറ്റി കോളേജിലെ കത്തികുത്ത് എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ കുറ്റപത്രം

0

യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. യൂണിറ്റ് ഭാരവാഹികളായിരുന്ന ശിവ രഞ്ജിത്ത്, നസീം എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍. 19 എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് പ്രതികള്‍. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വധശ്രമം, ആത്മഹത്യ പ്രേരണ തുടങ്ങിയവ പ്രകാരമുള്ള വകുപ്പുകളാണ് കുറ്റപത്രത്തില്‍ ഉള്ളത്. 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്.