ജോസഫ് വിഭാഗവുമായി ലയനത്തിനില്ലെന്ന് വീണ്ടും അനൂബ് ജേക്കബ്

0

കേരള കോണ്‍ഗ്രസ് എം ജോസഫ് വിഭാഗവുമായി ലയനത്തിനില്ലെന്ന് ആവര്‍ത്തിച്ച് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് അനൂബ് ജേക്കബ്. പ്രമുഖ നേതാവായ ജോണി നെല്ലൂരിനെ അനുകൂലിക്കുന്നവര്‍ ലയനം വേണമെന്ന നിലപാടെടുക്കുമ്പോഴാണ് അനൂബിന്റെ എതിര്‍പ്പ്. പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാവില്ലെന്നാണ് കരുതുന്നതെന്നും ജോണി നെല്ലൂര്‍ വിട്ടുപോകില്ലെന്നാണ് പ്രതീക്ഷയെന്നും അനൂബ് പറഞ്ഞു.
എന്നാല്‍ അനൂബിന്റെ പ്രസ്താവനനയെ പി ജെ ജോസഫ് തള്ളിക്കളഞ്ഞു. ലയനം ചര്‍ച്ച ചെയ്തതാണെന്നും അദ്ദേഹം വ്യക്തമാക്കി. ലയനത്തിന് ആദ്യം താല്‍പ്പര്യം കാണിച്ച അനൂബ് മനസ് മാറ്റിയതാണ് പാര്‍ട്ടിയിലെ പുതിയ ഭിന്നിപ്പിന് ഇടയാക്കിയത്.