പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് ഷഹീന്‍ബാഗില്‍ ആരംഭിച്ച പ്രക്ഷോഭത്തിന് പരിഹാരമാകുന്നു. നാളെ ചര്‍ച്ച നടക്കാനുള്ള സാധ്യതയേറി. ആര് ചര്‍ച്ചക്ക് തയ്യാറായാലും സ്വാഗതം ചെയ്യുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന സമരക്കാര്‍ സ്വീകരിച്ചു. ഈ പ്രസ്താവന ഏറ്റെടുക്കുന്നതിനാല്‍ നാളെ ചര്‍ച്ചക്ക് തയ്യാറാണെന്നും സമരക്കാര്‍ അറിിച്ചു.
നാളെ ഉച്ചക്ക് രണ്ടിന് ചര്‍ച്ചക്ക് തയ്യാറാണെന്നാണ് സമരക്കാര്‍ ആഭ്യന്തരമന്ത്രിയുടെ ഓഫീസില്‍ അറിയിച്ചിട്ടുള്ളത്. നിയമ ഭേദഗതി പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് നാളെ അമിത് ഷായുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്താനും സമരക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് നടക്കുമോ എന്ന് കണ്ടറിയണം.