HomeFilmപൃഥ്വിരാജിനൊപ്പം അഭിനയിക്കാം; കാളിയനിൽ അവസരം

പൃഥ്വിരാജിനൊപ്പം അഭിനയിക്കാം; കാളിയനിൽ അവസരം

പൃഥ്വിരാജ് നായകനാകുന്ന സിനിമയിൽ അവസരം. നവാഗതനായ എസ് മഹേഷ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്‌ജറ്റ് ചിത്രമായ കാളിയനിൽ അഭിനയിക്കാൻ ആണ് അവസരം നൽകുന്നത് . 17ാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ അഭിനയ ശേഷിയും വേറിട്ട രൂപഭാവവുമുള്ള 7 മുതൽ 70 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. നടൻ പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് വഴിയാണ് ഇക്കാര്യം അറിയിച്ചത്.
അപേക്ഷകർ www.kaaliyan.com വെബ്‌സൈറ്റ് സന്ദർശിച്ച് മാർച്ച് 15നകം സമീപകാല ഫോട്ടോകൾ സഹിതം അപേക്ഷിക്കണം.ഒരു മിനുട്ടിൽ കവിയാത്ത പെർഫോമൻസ് വീഡിയോയും അയയ്ക്കാം. ‘ മലയാളം, ഇംഗ്ലീഷ്, തമിഴ് എന്നീ ഭാഷകളിലാണ് കാസ്റ്റിംഗ് കോൾ സന്ദേശം. ചിത്രത്തിന്റെ ഷൂട്ടിങ് ഈ വർഷം തന്നെ ആരംഭിക്കാനാണ് സാദ്ധ്യത. നേരത്തെ ചിത്രത്തിന്റെ പിന്നണി പ്രവർത്തകർക്കൊപ്പമുള്ള ചിത്രം പ്രിഥ്വി പുറത്തുവിട്ടിരുന്നു.

Most Popular

Recent Comments