കളമശ്ശേരി, പരവൂർ നഗരസഭകൾ യുഡിഫിന്

0

എറണാകുളം ജില്ലയിലെ കളമശ്ശേരി, കൊല്ലം ജില്ലയിലെ പരവൂര്‍ നഗരസഭകളില്‍ ഭരണം യു.ഡി.എഫിന്. ഇരു നഗരസഭകളിലും നറുക്കെടുപ്പിലൂടെയാണ് ഭരണം നിശ്ചയിച്ചത്. കളമശ്ശേരി നഗരസഭയില്‍ സീമ കണ്ണന്‍ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടു. പരവൂരില്‍ പി. ശ്രീജയാണ് ചെയര്‍പേഴ്‌സണ്‍.

കളമശ്ശേരി നഗരസഭയില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും 20 വീതം അംഗങ്ങളുടെ പിന്തുണയാണ് ഉണ്ടായിരുന്നത്. ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ നറുക്കെടുപ്പിലൂടെയാണ് സീമ കണ്ണനെ തിരഞ്ഞെടുത്തത്. അഡ്വ. ചിത്ര സുരേന്ദ്രനായിരുന്നു എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി.