സഭാ തർക്കത്തിൽ നാളെ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച

0

സഭാ തര്‍ക്കത്തിൽ പരിഹാര നിര്‍ദ്ദേശങ്ങൾ ചര്‍ച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ  തിങ്കളാഴ്ച ചര്‍ച്ച നടക്കും. ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. മിസോറാം ഗവർണർ പിഎസ് ശ്രീധരൻ പിഎസ് ശ്രീധരൻ പിള്ളയ്ക്കൊപ്പമാകും കൂടിക്കാഴ്ച.

ചൊവാഴ്ച യാക്കോബായ പ്രതിനിധികൾ പ്രധാനമന്ത്രിയെ കാണും. മലങ്കര സഭ തർക്ക പരിഹാരത്തിന് നിയമ നിർമ്മാണം അടക്കമുള്ള സാധ്യതകൾ പരിഗണിക്കണമെന്ന നിലപാടാണ് യാക്കോബായ വിഭാഗത്തിന്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രശ്നപരിഹാരത്തിന് സാധ്യമായ എല്ലാ മാർഗങ്ങളും തേടണമെന്ന് യാക്കോബായ വിഭാഗവും ആവശ്യപ്പെടും.

സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ഇടപെടൽ വേഗത്തിലാക്കണമെന്ന് ഓർത്തഡോക്സ് വിഭാഗം പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കും. ഇരു വിഭാഗത്തിന്‍റെയും മൂന്ന് പ്രതിനിധികളാണ് കൂടിക്കാഴ്ചയിൽ പങ്കെടുക്കുക.

അടുത്തയാഴ്ച  കത്തോലിക്ക സഭ നേതൃത്വവുമായുള്ള കൂടിക്കാഴ്ചക്കും പ്രധാനമന്ത്രി സമയം അനുവദിച്ചിട്ടുണ്ട്. ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്, ലവ് ജിഹാദ്, അടക്കമുള്ല വിഷയങ്ങളിലെ ഇടപെടല്‍ ആവശ്യപ്പെട്ട് നേരത്തെ സഭാ നേതൃത്വം പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.