ഈ മാസം 31 ന് പ്രത്യേക സമ്മേളനം വിളിച്ച് ചേർക്കാൻ ഇന്ന് ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് ഗവർണർക്ക് വീണ്ടും ശുപാർശ നൽകാനും തീരുമാനം. പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിന് നേരത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നിഷേധിച്ചിരുന്നു. വീണ്ടും ശുപാർശ നൽകാനുള്ള നീക്കം ഗവർണർ എങ്ങനെ നേരിടുമെന്നാണ് ഇനി അറിയേണ്ടത്.
കാർഷിക നിയമ ഭേദഗതി പാസാക്കാൻ എന്തിനാണ് അടിയന്തിര സമ്മേളനം ചേരുന്നതെന്നും ജനുവരി എട്ടിന് ചേരുന്ന സമ്മേളനത്തിൽ പ്രമേയം പോരെ എന്നായിരുന്നു നേരത്തെ ഗവർണറുടെ ചോദ്യം.