പുതിയ നൂറിന പരിപാടികളുമായി സംസ്ഥാന സർക്കാർ. പ്രകടന പത്രികയിൽ പ്രഖ്യാപിച്ച 600ൽ 570ഉം സർക്കാർ നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബാക്കിയുള്ളവ വേഗത്തിൽ പൂർത്തിയാക്കും. സർക്കാർ വാഗ്ദാനങ്ങൾ പാലിച്ചാണ് മുന്നോട്ട് പോകുന്നത്.
കോവിഡ് മൂലം സാമ്പത്തിക തകർച്ചയുണ്ടായി. എന്നാൽ ഇതും പറഞ്ഞിരുന്നാൽ ജനങ്ങൾ ദുരതത്തിലാകും. അതുകൊണ്ടാണ് പുതിയ പദ്ധതികളുമായി സർക്കാർ ജനങ്ങളെ സഹായിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.