ഫാ. തോമസ് എം കോട്ടൂരും സി. സെഫിയും കുറ്റക്കാർ

0

സിസ്റ്റർ അഭയ കൊലക്കേസിൽ ഫാദർ തോമസ് എം കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാരെന്ന് സിബിഐ പ്രത്യേക കോടതി. കൊലപാതകം തെളിഞ്ഞു. വിധി നാളെ പറയുമെന്ന് കോടതി വ്യക്തമാക്കി. അഭയ കൊല്ലപ്പെട്ടിട്ട് 28 വർഷത്തിന് ശേഷമാണ് കേസിൽ തിരുവനന്തപുരം സിബിഐ കോടതി വിധി പറഞ്ഞത്.

ഒരു വർഷത്തിന് മുൻപാണ്  സിബിഐ കോടതിയിൽ കേസിന്റെ വിചാരണ ആരംഭിച്ചത്.  49 സാക്ഷികളെ വിസ്തരിച്ചു. ഇതിൽ എട്ട് നിർണായക സാക്ഷികൾ കൂറുമാറി. 1992 മാർച്ച് 27നാണ് കോട്ടയം പയസ്സ് ടെൻത് കോൺവെന്റിലെ അന്തേവാസിയായ സിസ്റ്റർ അഭയയുടെ മൃതദേഹം കോൺവെന്റിലെ കിണറ്റിൽ കാണപ്പെട്ടത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസന്വേഷിച്ചെങ്കിലും ആത്മഹത്യയെന്ന നിഗമനത്തിൽ എത്തുകയായിരുന്നു. സിബിഐ അന്വേഷണം തുടങ്ങി 15 വർഷത്തിനുശേഷമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.