മുഖ്യമന്ത്രി പിണറായി വിജയന്‍ ആരംഭിച്ച ജില്ലാ തല സമ്പര്‍ക്ക പരിപാടി ബഹിഷ്‌ക്കരിച്ച് എന്‍എസ്എസ്. തുടര്‍ഭരണം ലക്ഷ്യമിട്ട് നടത്തുന്ന പരിപാടി ഇന്നാണ് ആരംഭിച്ചത്. ആരംഭ ദിവസം തന്നെ പ്രമുഖ സംഘടനയായ എന്‍എസ്എസ് മുഖ്യമന്ത്രിയെ ബഹിഷക്കരിച്ചത് പിണറായി വിജയന് തിരിച്ചടിയായി.
സംഘടനയുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍എസ്എസ് പിണറായി വിജയനെ ബഹിഷ്‌ക്കരിച്ചത്. കൊല്ലം താലൂക്ക് യൂണിയന്‍ പ്രസിഡണ്ടിനെയാണ് പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നത്. മുന്നോക്ക സംവരണം നടപ്പാക്കുന്നതില്‍ വീഴ്ചയുണ്ടെന്നും മന്നം ജയന്തി അവധിയായി പ്രഖ്യാപിച്ചില്ലെന്നും എന്‍എസ്എസിന് പരാതിയുണ്ട്.





































