തൃശൂരില്‍ എന്‍ഐഎ റെയ്ഡ്

0

തീവ്രവാദ കേസുകളുമായി ബന്ധപ്പെട്ട് തൃശൂരില്‍ എന്‍ഐഎ റെയ്ഡ്. അഞ്ചു വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് കരുതുന്നവരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്.

ചാവക്കാട്, വടക്കേക്കാട്, പൂവത്തൂര്‍ മേഖലകളിലാണ് രാവിലെ മുതല്‍ എന്‍ഐഎ സംഘം പരിശോധന നടത്തുന്നത്. പ്രവാസികളുടേതാണ് ഈ വീടുകളെല്ലാം. കൂടുതല്‍ വീടുകളും ഓഫീസുകളും പരിശോധിക്കാനുള്ള സാധ്യതയും തള്ളാനാവില്ലെന്നാണ് വിവരം.

ഐഎസ് അടക്കമുള്ള ഭീകര സംഘടനകള്‍ക്ക് കേരളത്തില്‍ ശക്തമായ വേരോട്ടമുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ട്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകള്‍ക്ക് പുറമെ തൃശൂരും നിരവധി യുവാക്കള്‍ ഈ സംഘടനകള്‍ക്കായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.