സംസ്ഥാന പൊലീസിന്റെ തോക്കുകളും തിരകളും കാണാതായെന്ന സിഎജി റിപ്പോര്‍ട്ടില്‍ വിശദമായ അന്വഷണം നടത്താന്‍ സര്‍ക്കാര്‍. അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ചിനോട് ഇക്കാര്യത്തില്‍ കര്‍ശന നിലപാട് എടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിന്റെ ഭാഗമായി എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച തോക്കുകള്‍ പരിശോധിക്കും. പൊലീസിന്റെ കൈവശമുള്ള 606 ഓട്ടോമറ്റിക്ക് റൈഫിളുകള്‍ എസ്എപി ക്യാമ്പില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 606 തോക്കുകളില്‍ 25 എണ്ണം നഷ്ടമായെന്നാണ് സിഎജി റിപ്പോര്‍ട്ട്.