കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍

0

ബിജെപി കേരള സംസ്ഥാന പ്രസിഡണ്ടായി കെ സുരേന്ദ്രനെ പ്രഖ്യാപിച്ചു. ദേശീയ പ്രസിഡണ്ട് ജെ പി നദ്ദയാണ് പ്രഖ്യാപനം നടത്തിയത്. നിലവില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. ശബരിമല സമരത്തില്‍ വഹിച്ച നേതൃത്വപരമായ പങ്ക് സുരേന്ദ്രന്റെ പ്രതിഛായ ഉയര്‍ത്തിയിരുന്നു. അന്ന് 22 ദിവസത്തെ ജയില്‍വാസം അനുഭവിച്ചിരുന്നു. സംസ്ഥാനത്ത് പാര്‍ട്ടിയെ നയിക്കാന്‍ യുവാക്കളുടെ മനസ്സറിയുന്ന ഒരാള്‍ വേണമെന്ന് ദേശീയ നേതൃത്വവും ആഗ്രഹിച്ചിരുന്നു. വരുന്ന തെരഞ്ഞടുപ്പുകളിലും സര്‍ക്കാരിനെതിരായ സമരങ്ങള്‍ക്കും നേതൃത്വം വഹിക്കാന്‍ സുരേന്ദ്രന് കഴിയും എന്നും കേന്ദ്ര നേതൃത്വം വിശ്വസിക്കുന്നു. കെ സുരേന്ദ്രന്‍ തന്നെയാകും ബിജെപി സംസ്ഥാന പ്രസിഡണ്ടാവുക എന്ന് മലയാളിഡസ്‌ക്ക്.കോം ആഴ്ചകള്‍ക്ക് മുന്നേ വാര്‍ത്ത കൊടുത്തിരുന്നു.

1970 മാര്‍ച്ച് 10ന് കോഴിക്കോട് ഉള്ളിയേരിയിലെ കുന്നുമ്മല്‍ വീട്ടില്‍ കുഞ്ഞിരാമന്റേയും കല്യാണിയുടേയും മകനായാണ് ജനനം. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദം നേടി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് 89 വോട്ടിനാണ് സുരേന്ദ്രന്‍ പരാജയപ്പെട്ടത്. ഷീബയാണ് ഭാര്യ.ഹരികൃഷ്ണന്‍, ഗായത്രി എന്നിവരാണ് മക്കള്‍.