HomeHealthഗാനത്തിന് ചുവടുവെച്ച് കൊറോണ ബാധിതർ; വീഡിയോ വൈറൽ

ഗാനത്തിന് ചുവടുവെച്ച് കൊറോണ ബാധിതർ; വീഡിയോ വൈറൽ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ് ചൈനയിലെ ആശുപത്രിയിലെ ഒരു നൃത്തം. ആശുപത്രിയിൽ ചൈനീസ് ഗാനത്തിന് നൂറുകണക്കിന് പേര് ചുവടുവെയ്ക്കുന്നതാണ് വീഡിയോ. ചുവടുവെക്കുന്നവരുടെ പ്രത്യേകതയാണ് വീഡിയോ ഹിറ്റ് ആയതിനു പിന്നിൽ. കൊറോണ ബാധിതരാണ് നൃത്തം ചെയ്യുന്നത്.

രോഗം ബാധിച്ചതോടെ മാനസികമായി തകർന്നവർക്ക്‌ നൽകുന്ന സാന്ത്വന ചികിത്സയായാണ് നൃത്തത്തെ ഡോക്ടർമാർ പറയുന്നത്. നൃത്തം ചെയ്യുന്നതിലൂടെ ഒരു പരിധിവരെ മാനസിക പിരിമുറുക്കത്തിൽ നിന്ന് കരകയറാൻ രോഗികൾക്ക് സാധിക്കുമെന്ന് അധികൃതർ പറയുന്നു.’ആശുപത്രിയിലെ അപരിചിതമായ ചുറ്റുപാടും, ധാരാളം പേർ ഒരുമിച്ച് താമസിക്കുന്നതുമൊക്കെ രോഗികളെ മാനസികമായി തകർത്ത് കാണും. കൂടുതൽ സമയം കിടക്കയിൽ തന്നെ ചിലവഴിക്കുന്നത് അവരിൽ പരിഭ്രാന്തിയുണ്ടാക്കുമെന്നും ഡോക്ടർമാർ വിശദീകരിക്കുന്നു.

Most Popular

Recent Comments