വിജയ് ദേവരകൊണ്ടയുടെ വേൾഡ് ഫേമസ് ലവർ എന്ന ചിത്രം തീയേറ്ററുകളിൽ പ്രകമ്പനം തീർക്കുന്നു. യുവാക്കളുടെയും യുവതികളുടെയും വാൻ തിരക്കാണ് തിയറ്ററുകളിൽ. കേരളത്തിൽ എല്ലാ ജില്ലകളിലും ആരാധകരുള്ള യുവതാരമാണ് വിജയ് ദേവര.
ചിത്രത്തിൽ നാല് ഗെറ്റപ്പുകളിലാണ് വിജയ് എത്തുന്നത്. നാല് നായികമാരുമുണ്ട്. ബാഹുബലിയ്ക്കും ഡിയർ കോമ്രേഡിനും ശേഷം ഒരേ ദിവസം നാല് ഭാഷകളിൽ പുറത്തിറങ്ങുന്ന സിനിമയെന്ന് പ്രത്യേകതയും വേൾഡ് ഫേമസ് ലവറിനുണ്ട്. പല്ലവി റിലീസിന്റെ ബാനറിൽ സജിത് പല്ലവിയാണ് സിനിമ മലയാളത്തിലേക്ക് എത്തിക്കുന്നത്.