പ്രതിപക്ഷം കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നു

0

പുതിയ കാർഷിക നിയമം കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും അത് കർഷകരുടെ ജീവിത നിലവാരം ഉയർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശിൽ കർഷകരോട് സംവദിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നു. കർഷകരെ ഭീഷണിപ്പെടുത്തി സമരത്തിനിറക്കുകയാണ്.

നിയമ പരിഷ്കരണം പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയവരാണ് ഇപ്പോൾ എതിർക്കുന്നത്. നിയമത്തിലെ ഏത് വ്യവസ്ഥയിലാണ് എതിർപ്പെന്ന് പ്രതിപക്ഷം പറയുന്നില്ല. സ്വാമിനാഥൻ റിപ്പോർട്ട് പ്രതിപക്ഷത്തിൻ്റെ ഇരട്ടത്താപ്പിന് തെളിവാണ്.

കടം എഴുതി തള്ളുമെന്ന് പറഞ്ഞ കോൺഗ്രസ് കർഷകർക്കായി എന്ത് ചെയ്തു. പ്രതിപക്ഷത്തിന് അസൂയയാണ്. ആറ് മാസമായി നിയമം നടപ്പിലാക്കിയിട്ട്. പെട്ടെന്നുള്ള സമരത്തിന് കാരണം രാഷ്ട്രീയം മാത്രമാണ്. കർഷക ക്ഷേമത്തിന്റെ ക്രെഡിറ്റ് മോദിക്ക് ലഭിക്കുമെന്ന് പ്രതിപക്ഷത്തിന് ആശങ്ക. പ്രതിപക്ഷം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുകയാണെന്നും ധാനമന്ത്രി കുറ്റപ്പെടുത്തി.