സർക്കാരിൻ്റെ ക്ഷേമപദ്ധതികളും സൗജന്യ കിറ്റ് വിതരണവും തെരഞ്ഞെടുപ്പിൽ തുണച്ചെന്ന് സി പി എം വിലയിരുത്തൽ. വിവാദങ്ങളെ മറികടക്കാൻ ഇതിലൂടെ കഴിഞ്ഞു. ക്ഷേമ പ്രവർത്തനങ്ങൾ ഊർജിതമാക്കും. കോവിഡ് പ്രതിസന്ധി മാറും വരെ കിറ്റ് വിതരണം തുടരും. വിവാദങ്ങൾ ജനം തിരസ്കരിച്ചു. രാഷ്ട്രീയ ഉദ്ദേശ്യത്തോടെയാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷങ്ങളെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനായി. ഇതിനാൽ തുടർഭരണ സാധ്യത തെളിഞ്ഞിരിക്കുകയാണ്.
നഗരപ്രദേശങ്ങളിലെ ബി ജെ പിയുടെ കടന്നു കയറ്റത്തിൽ പരിശോധനയുണ്ടാകും.
ബിജെപി കടന്നുകയറ്റം ഗൗരവതരമാണ്. ഇക്കാര്യത്തിൽ വിശദപരിശോധന ഉണ്ടാകും. 21 മുതൽ ജില്ലാ കമ്മിറ്റികൾ ചേർന്ന് തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തും. ജനുവരി രണ്ട്, മൂന്ന് തീയതികളിൽ സി പി എം സംസ്ഥാന കമ്മിറ്റി ചേരാനും സിപിഎം സെക്രട്ടറിയറ്റ് തീരുമാനിച്ചു.