10 കോടി രൂപ ഗുരുവായൂർ ദേവസ്വത്തിന് മടക്കി നൽകണം

0

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കിയ പത്ത് കോടി രൂപ ഗുരുവായൂര്‍ ദേവസ്വത്തിന് തിരിച്ച് നല്കണമെന്ന് ഹൈക്കോടതി. ദേവസ്വം ബോർ‌ഡ് പണം നല്കിയത് നിയമവിരുദ്ധമെന്നും ദേവസ്വം ആക്ട് പ്രകാരം മറ്റ് കാര്യങ്ങൾക്കായി ബോർഡിന്റെ പണം അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ദേവസ്വം ഫണ്ട് ദുരിതാശ്വാസ നിധിക്ക് നല്‍കാനുള്ള തീരുമാനം നിയമ വിരുദ്ധവും സ്വേഛാപരവുമാണെന്നു ചൂണ്ടികാട്ടി ഹിന്ദു ഐക്യ വേദി അടക്കം നല്‍കിയ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ സ്വത്തുവകകളുടെ അവകാശി ഗുരുവായൂരപ്പനാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.