രണ്ടിലയല്ല, ചെണ്ട ഇനി ചിഹ്നം

0

തങ്ങളുടെ പാര്‍ടിയുടെ സ്ഥിരം ചിഹ്നമായി ചെണ്ടയെ അംഗീകരിക്കണോ എന്നത് ആലോചിച്ചു വരികയാണെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് പി ജെ ജോസഫ്. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ അനുവദിച്ച ചിഹ്നമാണ് ചെണ്ട. ഇത് രണ്ടിലയേക്കാള്‍ നല്ല ചിഹ്നമാണ്. രമ്ടില ജോസ് കൊണ്ടുപൊയ്‌ക്കോട്ടെ. തെരഞ്ഞെടുപ്പില്‍ തോറ്റതാണത്.

മധ്യതിരുവിതാംകൂറില്‍ ജോസ് കെ മാണി എത്തിയത് കൊണ്ടല്ല എല്‍ഡിഎഫിന് കൂടുതല്‍ നേട്ടം ഉണ്ടായത്. തൊടുപുഴയില്‍ കാല്‍വാരല്‍ നടന്നിട്ടുണ്ട്. ഇത് പരിശോധിച്ചു വരികയാണ്. പാര്‍ടിയെന്ന നിലയിലുള്ള അച്ചടക്കം കോണ്‍ഗ്രസില്‍ ഇല്ല.

പത്തനംതിട്ടയില്‍ ചെണ്ട ചിഹ്നത്തില്‍ 32 പേര്‍ വിജയിച്ചു. രണ്ടിലയില്‍ ജയിച്ചത് 19 പേരാണ്. കോട്ടയത്തും ചെണ്ടയില്‍ 100 പേര്‍ വിജയിച്ചു. സംസ്ഥാനത്താകെ 292 പേര്‍ ജോസഫ് വിഭാഗത്തില്‍ വിജയിച്ചു. ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍ നഗരസഭകളില്‍ യുഡിഎഫ് മുന്നേറ്റമുണ്ടായി. കേരള കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളില്‍ ജോസഫ് വിഭാഗമാണ് നേട്ടമുണ്ടാക്കിയത്. പാലായിലും ജോസ് കെ മാണിക്ക് തനിച്ച് ഭൂരിപക്ഷമില്ല. 17 സീറ്റുണ്ടായിരുന്നത് 9 ആയി കുറയുകയാണ് ഉണ്ടായതെന്നും പി ജെ ജോസഫ് പറഞ്ഞു.