ആ മൊഴി പൊലീസ് പറയിപ്പിച്ചത്

0

കേന്ദ്ര ഏജൻസികളെ വിമർശിച്ചുള്ള ശബ്ദരേഖക്ക് പിന്നിൽ പൊലീസാണെന്ന് സ്വപ്നയുടെ നിർണ്ണായക മൊഴി. അകമ്പടിയിലുണ്ടായിരുന്ന വനിതാ പൊലീസുദ്യോഗസ്ഥ പറഞ്ഞതനുസരിച്ച് ഒരു പൊലീസുദ്യോഗസ്ഥനുമായി സംസാരിച്ച ശബ്ദരേഖയാണ് പുറത്ത് വന്നതെന്നാണ് സ്വപ്നയുടെ മൊഴി. എൻഫോഴ്മെൻറിനും ക്രൈം ബ്രാഞ്ചിനുമാണ് സ്വപ്ന മൊഴി നൽകിയത്.

സ്വപ്നയ്ക്ക് അകമ്പടിപോയ പൊലീസുകാരുടെയും, വിളിച്ചതായി സംശയിക്കുന്ന സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോ​ഗസ്ഥന്റെയുയും ഫോണ്‍ രേഖകള്‍ ക്രൈം ബ്രാ‍ഞ്ച് പരിശോധിക്കുന്നുണ്ട്. ജുഡിഷ്യൽ കസ്റ്റഡിലിരിക്കുന്ന പ്രതിയെ കൊണ്ട് വ്യാജ മൊഴി പറയിപ്പിച്ചു പ്രചരിച്ചുവെന്നതാണ് പൊലീസിനെതിരെ ഉയരുന്ന ആരോപണം.