കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സംസ്ഥാന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തും വിധമാണ് ഇപ്പോഴത്തെ അന്വേഷണമെന്ന് കത്തില്‍ ആരോപിക്കുന്നു. ഇക്കാര്യത്തില്‍ ഇടപെടണം എന്നാണ് കത്തിലെ ആവശ്യം.
കേന്ദ്ര ഏജന്‍സികളുടെ ഭരണഘടനാപരമായ അധികാരങ്ങളും അതിരുകളും ലംഘിച്ചുള്ള നടപടികളാണ് സംസ്ഥാനത്ത് ഉണ്ടാകുന്നത്. സ്വര്‍ണകള്ളക്കടത്ത് അന്വേഷണത്തിന് എത്തിയ ഏജന്‍സികള്‍ ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളില്‍ കുറ്റം കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിക്കുന്നു.