കോണ്‍ഗ്രസിന്റെ അടിത്തറ ഭദ്രം

0

കോണ്‍ഗ്രസിന്റെ അടിത്തറയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിനെതിരെ രൂപപ്പെട്ട വികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടില്ല. വ്യക്തിബന്ധങ്ങളും കുടുംബ ബന്ധങ്ങളും സ്വാധീനിച്ച തെരഞ്ഞെടുപ്പാണിത്. യുഡിഎഫിന് ആത്മവിശ്വാസം ഉണ്ടാക്കുന്ന തെരഞ്ഞെടുപ്പ് തന്നെയായിരുന്നു ഇതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് ഫലം യുഡിഎഫിന് എതിരല്ലെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. യുഡിഎഫിന്റെ അടിത്തറ തകര്‍ന്നിട്ടില്ല. ഗ്രാമപഞ്ചായത്തുകളില്‍ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞു. നഗര സഭകളിലും മുന്നേറ്റം നടത്തി. സിപിഎമ്മിന് അമിതമായി അഹ്ലാദിക്കാന്‍ ഒന്നുമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.