കേരള ജനതയുടെ വിജയം, യുഡിഎഫ് അപ്രസക്തം

0

ഇത് സംസ്ഥാനത്തെ ജനങ്ങളുടെ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുപ്രചരണങ്ങൾ ജനങ്ങൾ ചെവി കൊണ്ടില്ലെന്നതിൻ്റെ തെളിവാണ് തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് ഫലം. സംസ്ഥാന സർക്കാരിൻ്റെ നേട്ടങ്ങൾ തകർക്കാൻ ശ്രമിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് ഇത്. നമ്മളൊന്നായി തുടരണമെന്ന് ആഗ്രഹിക്കുന്നവരുടെ വിജയമാണ്.

യുഡിഎഫ് സംസ്ഥാന രാഷ്ട്രീയത്തിൽ അപ്രസക്തമായി. ബിജെപിയുടെ അവകാശവാദങ്ങൾ ഒരിക്കൽ കൂടി പരാജയപ്പെട്ടു. വർഗീയ രാഷ്ട്രീയത്തിന് ഇവിടെ ഇടമില്ലെന്ന് പ്രഖ്യാപിക്കുകയാണ് ജനങ്ങൾ എന്നും മുഖ്യമന്ത്രി പറഞ്ഞു.