തൊടുപുഴ നഗരസഭയില്‍ കോണ്‍ഗ്രസ് പരസ്യമായി കാലുവാരുമെന്ന് പി ജെ ജോസഫ്. കോട്ടയം ജില്ലാ പഞ്ചായത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കാത്തതിന് പിന്നിലും കോണ്‍ഗ്രസ് ആണ്. രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് ചെറിയ മുന്‍തൂക്കം നല്‍കി.
സര്‍ക്കാരിനെതിരെയുള്ള വികാരം വോട്ടാക്കി മാറ്റാനായില്ല. സ്വര്‍ണകള്ളക്കത്ത്, അഴിമതി അടക്കമുള്ളവയൊന്നു വലിയ ചലനങ്ങള്‍ ഉണ്ടാക്കിയില്ല. ജില്ലാ പഞ്ചായത്തില്‍ ചെണ്ട ചിഹ്നത്തില്‍ നല്ല പ്രകടനം കാഴ്ചവെച്ചു. പലയിടത്തും രണ്ടിലയെ പരാജയപ്പെടുത്തി. ഈ തെരഞ്ഞെടുപ്പ് ഫലം നിയമസഭ തെരഞ്ഞെടുപ്പിന്റെ മുന്നോടിയല്ല. നിമയസഭ തെരഞ്ഞെടുപ്പിലാകും സര്‍ക്കാരിന്റെ അഴിമതിയൊക്കെ വിഷയമാവുക എന്നും പി ജെ ജോസഫ് പറഞ്ഞു.