കാരാട്ട് ഫൈസലിന് മിന്നും വിജയം, എല്‍ഡിഎഫിന് പൂജ്യം വോട്ട്

0

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് പൂജ്യം വോട്ട് ലഭിച്ച അദ്ഭുതമാണ് കൊടുവള്ളി നഗരസഭയിലെ ചൂണ്ടപ്പുറം വാര്‍ഡില്‍. സ്ഥാനാര്‍ഥിക്കൊപ്പം നടന്നവരുടെ വോട്ട് പോലും ഇല്ലാതെ സംപൂജ്യ പരാജയം ഏററുവാങ്ങുന്ന ഒരു മുന്നണി സ്ഥാനാര്‍ഥി സംസ്ഥാനത്ത് ആദ്യമാണ്.

സിപിഎമ്മിന് വലിയ സ്വാധീനം ഉള്ള കോഴിക്കോട് ജില്ലയിലെ കൊടുവള്ളി പഞ്ചായത്തില്‍ സ്വര്‍ണകള്ളക്കടത്ത് കേസിലെ പ്രതി കാരാട്ട് ഫൈസല്‍ വിജയിച്ച വാര്‍ഡിലാണ് ഈ നാണക്കേട്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ഫൈസലിനെ പ്രതിഷേധത്തെ തുടര്‍ന്നാണ് മാറ്റിയത്. തുടര്‍ന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ഐഎന്‍എല്ലിലെ അബ്ദുള്‍ റഷീദിനെ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ജനങ്ങളുടെ എതിര്‍പ്പ് മറികടക്കാന്‍ പേരിന് ഒരു സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയായിരുന്നു എല്‍ഡിഎഫ് എന്ന് ഫലപ്രഖ്യാപനം തെളിയിച്ചു. കാരാട്ടിന്റെ അപരന് ഏഴ് വോട്ടും ലഭിച്ചു.

എന്തായാലും പൂജ്യത്തിന്റെ നാണക്കേടിന് സിപിഎമ്മും എല്‍ഡിഎഫും ജനങ്ങളോട് വിശദീകരിക്കേണ്ടിവരും എന്നത് ഉറപ്പാണ്.