താരമായി ജോസും ട്വൻ്റി ട്വൻ്റിയും

0

എല്‍ഡിഎഫിലേക്കുള്ള ജോസ് കെ മാണിയുടെ പ്രവേശനം വലിയ വിജയം. പി ജെ ജോസഫ് ഗ്രൂപ്പിന് വലിയ പരാജയം. കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പരീക്ഷണം നാല് പഞ്ചായത്തുകളിലും വിജയം. കിഴക്കമ്പലത്തിന് പുറമെ ഒന്നോ രണ്ടോ പഞ്ചായത്തുകള്‍ കൂടി ഇന് അവര്‍ ഭരിക്കും. ഐക്കരനാട്ടിൽ അവർക്ക് ഭൂരിപക്ഷമായി.

പി ജെ ജോസഫ് ഗ്രൂപ്പ് എന്നും ഭരിക്കുന്ന തൊടുപുഴയില്‍ അവര്‍ തകര്‍ന്നടിഞ്ഞു. ജോസ്-ജോസഫ് വിഭാഗങ്ങള്‍ നേര്‍ക്കുനേര്‍ മത്സരിച്ച എല്ലായിടത്തും ജോസ് വിഭാഗം വിജയിച്ചു. ജോസിന്റെ സഹായത്തോടെ എല്‍ഡിഎഫിന് പാല നഗരസഭയും കോട്ടയം ജില്ലാ പഞ്ചായത്തും ലഭിച്ചു. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ എല്‍ഡിഎഫിന് വന്‍ വിജയം നേടാനായി.