തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തില്‍ എല്‍ഡിഎഫിന് നേരിയ മുന്നേറ്റം. ജോസ് കെ മാണിയുടെ വരവോടെ കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ആദ്യമായി എല്‍ഡിഎഫ് മുന്നേറ്റത്തിലാണ്. പാലാ നഗരസഭയിലും എല്‍ഡിഎഫ് മുന്നേറ്റമാണ്.
എറണാകുളം, മലപ്പുറം ജില്ലകളില്‍ യുഡിഎഫ് മുന്‍തൂക്കമുണ്ട്. എന്നല്‍ വെല്‍ഫയര്‍ പാര്‍ടിയുമായി ചേര്‍ന്ന് മത്സരിച്ചത് അവര്‍ക്ക് കോട്ടമായി. മുക്കത്ത് കനത്ത തിരിച്ചടിയാണ് ഉണ്ടായത്.
എന്‍ഡിഎ നിലവില്‍ മൂന്ന് നഗരസഭകളില്‍ മുന്നിലാണ്. പാലക്കാട്, ഷൊര്‍ണൂര്‍, ചെങ്ങന്നൂര്‍ നഗരസഭകളിലാണ് എന്‍ഡിഎ മുന്നിലുള്ളത്. എന്നാല്‍ അഭിമാന പോരാട്ടമെന്ന് വിശ്വസിച്ച തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫാണ് മുന്നില്‍. എന്നാല്‍ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ആദ്യമായി അക്കൗണ്ട് തുറക്കാന്‍ എന്‍ഡിഎക്കായി.