‘യഥാര്‍ഥ’ കര്‍ഷക സംഘടനകളുമായി തുറന്ന ചര്‍ച്ചയ്ക്ക് തയ്യാർ

0

‘യഥാര്‍ഥ’ കര്‍ഷക സംഘടനകളുമായി തുറന്ന ചര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. താങ്ങുവില അങ്ങനെ തന്നെ തുടരും. നിരവധി സംസ്ഥാനങ്ങൾ കാർഷിക നിയമങ്ങളെ സ്വാഗതം ചെയ്തിട്ടുണ്ട്. ഉത്തര്‍ പ്രദേശില്‍നിന്നുള്ള കര്‍ഷക സംഘടന- ഭാരതീയ കിസാന്‍ യൂണിയനിലെ അംഗങ്ങളുമായുള്ള ചര്‍ച്ചയ്ക്കു ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

കര്‍ഷക നിയമങ്ങളുമായും താങ്ങുവിലയുമായും ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ അടങ്ങിയ മെമ്മോറാണ്ടം ഭാരതീയ കിസാന്‍ യൂണിയന്‍ അംഗങ്ങള്‍ മന്ത്രിക്ക് സമര്‍പ്പിച്ചു. ഭാരതീയ കിസാന്‍ യൂണിയന്‍ സമരം അവസാനിപ്പിക്കാനും തയ്യാറായിട്ടുണ്ട്. ഉത്തര്‍ പ്രദേശിലെ ജില്ല തലത്തിലാണ് സംഘടന പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. എന്നാൽ ഡല്‍ഹിയുടെ വിവിധ അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന നാല്‍പ്പതോളം സംഘടനകളില്‍ ഭാരതീയ കിസാന്‍ യൂണിയന്‍ ഉള്‍പ്പെട്ടിട്ടില്ല.