മന്ത്രി എ സി മൊയ്തീന്റെ വോട്ട് വിവാദത്തില്‍

0

വോട്ടെടുപ്പ് ആരംഭിക്കും മുന്‍പ് വോട്ട് ചെയ്ത മന്ത്രി എ സി മൊയതീന്റെ നടപടി വിവാദത്തില്‍. മന്ത്രി രാവിലെ 6.55 ന് വോട്ട് ചെയ്തതാണ് വിവാദമായത്.

തൃശൂര്‍ തെക്കുംകര പനങ്ങാട്ടുകരയിലെ പോളിങ്ങ് ബൂത്തിലാണ് മൊയ്തീന് വോട്ട്. രാവിലെ 6.40 ന് എത്തിയ മന്ത്രി വോട്ടെടുപ്പ് തുടങ്ങേണ്ട ഏഴ് മണിക്ക് മുമ്പേ വോട്ട് ചെയ്ത് മടങ്ങി. 6.55ന് മന്ത്രി വോട്ട് ചെയ്‌തെന്നാണ് പരാതി. സംഭവത്തെ കുറിച്ച് പരാതി കിട്ടിയാല്‍ പരിശോധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌ക്കരന്‍ പറഞ്ഞു. മന്ത്രിക്കെതിരെ നടപടി എടുക്കണമെന്ന് അനില്‍ അക്കര എംഎല്‍എ ആവശ്യപ്പെട്ടു.