കോവിഡ് വാക്‌സിന് അനുമതി നിഷേധിച്ചിട്ടില്ല

0

കോവിഡ് വാക്‌സിന് രാജ്യത്ത് അടിയന്തര അനുമതി നിഷേധിച്ചു എന്ന വാര്‍ത്ത നിഷേധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന്‍ വിതരണത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. ഭാരത് ബയോടെക്ക്, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവര്‍ സമര്‍പ്പിച്ച അപേക്ഷ സമിതി ഇന്നത്തെ യോഗത്തില്‍ പരിഗണിച്ചിട്ടില്ല. ബ്രിട്ടീഷ് കമ്പനിയായ ഫൈസറിന്റെ അപേക്ഷ പരിഗണിച്ചിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.