5 ജില്ലകളില്‍ വിധിയെഴുത്ത്

0

സംസ്ഥാനത്തെ തദ്ദേശ ഭരമ തെരഞ്ഞെടുപ്പില്‍ അഞ്ച് ജില്ലകളുടെ വിധിയെഴുത്ത് തുടങ്ങി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ തെരഞ്ഞെടുപ്പാണ് രാവിലെ തുടങ്ങിയത്. 88 ലക്ഷത്തോളം വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് ശേഷം കോവിഡ് സ്ഥിരീകരിച്ചവര്‍ക്ക് പിപിഇ കിറ്റ് അണിഞ്ഞ് പോളിംഗിന്റെ അവസാന മണിക്കൂറില്‍ വോട്ട് ചെയ്യാനാകും.

രണ്ടാംഘട്ട വോട്ടെടുപ്പ് 10നാണ്. ഇതിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. എറണാകുളം, കോട്ടയം, തൃശൂര്‍,പാലക്കാട്, വയനാട് ജില്ലകളിലാണ് 10ന് തെരഞ്ഞെടുപ്പ്.