ഉന്നതനെ മുഖ്യമന്ത്രിക്ക് അറിയാം

0

സ്വര്‍ണക്കടത്ത് കേസിൽ ആരോപണവിധേയനായ  ഉന്നതൻ ആരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതികളുടെ രഹസ്യമൊഴിയിലെ ഉന്നതന്‍ ആരാണെന്ന് മുഖ്യമന്ത്രിക്ക് അറിയാം. ഭരണഘടനാ സ്ഥാനത്തിരിക്കുന്ന ഉന്നതന് റിവേഴ്‌സ് ഹവാലയിലും പങ്കുണ്ട്. ഉന്നതൻ ആരെന്ന് അറിഞ്ഞാല്‍ ജനം ബോധംകെട്ടു വീഴുമെന്നും രമേശ് ചെന്നിത്തല.

കോടതിക്ക് ഞെട്ടലുണ്ടാക്കിയ എന്ത് മൊഴിയാണ് സ്വപ്നയും സരിത്തും മുദ്രവച്ച കവറിൽ കൊടുത്തത്. മൊഴി കണ്ട് കോടതി ഞെട്ടിയെങ്കിൽ ജനങ്ങൾ ബോധംകെട്ടു വീഴും. സ്വർണക്കടത്തിൽ ബന്ധമുള്ള ഉന്നതനാരെന്ന് മുഖ്യമന്ത്രി പറയണം. നയതന്ത്ര ചാനൽ വഴി  ഈ ഉന്നതൻ സഹായിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. മന്ത്രിമാർക്ക് ഇതിൽ പങ്കുണ്ട് എന്ന വാർത്ത പുറത്തു വരുന്നത് ശരിയാണോ എന്ന് മുഖ്യമന്ത്രി പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.