കേരളത്തിലെ പൊലീസ് സേനയിലെ അഴിമതിയും ഫണ്ട് വകമാറ്റല്‍ വിവാദവും സിഎജി കണ്ടെത്തലും അതീവ ഗൗരവകരമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. മാവോയിസ്റ്റ് അക്രമം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഫണ്ടാണ് വകമാറ്റിയത്. 12000 വെടിയുണ്ടകള്‍ കാണാതായി. തൃപ്തികരമായ വിശദീകരണം ഇതുവരെയായി മുഖ്യമന്ത്രിയോ ഉത്തരവാദിത്തപ്പെട്ടവരോ നല്‍കിയിട്ടില്ല. സംസ്ഥാന മന്ത്രിയുടെ ഗണ്‍മാന്‍ ഉള്‍പ്പെടെ സംശയനിഴലിലാണ്.
ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന വിഷയമാണിത്. അതുകൊണ്ട് തന്നെ കേന്ദ്ര ആഭ്യന്തരമന്ത്രാലത്തിന്റെ ഇടപെടല്‍ ഉണ്ടാവും. മുഖ്യമന്ത്രി അറിയാതെ ഡിജിപിക്ക് ഫണ്ട് വക മാറ്റാന്‍ കഴിയില്ല. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ബ്രിട്ടന്‍ യാത്ര സംശയത്തിലാണ്. വിവാദ കമ്പനിക്ക് ബ്രിട്ടനുമായി ബന്ധമുള്ളതിനാല്‍ ഇക്കാര്യവും പരിശോധിക്കേണ്ടതുണ്ടെന്നും വി മുരളീധരന്‍ പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.