ദേശീയ പൗരത്വ വിഷയം സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം. എന്‍പിആറുമായി സഹകരിക്കാത്ത സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്ത് അനുരഞ്ജന പാതയിലെത്താനാണ് കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. എതിര്‍പ്പ് ഉന്നയിച്ച സംസ്ഥാന മുഖ്യമന്ത്രിമാരുമായി കേന്ദ്രത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തും.
കേന്ദ്ര സെന്‍സസ് കമീഷണര്‍ വിവേക് ജോഷി കഴിഞ്ഞ ദിവസം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെ കണ്ട് ചര്‍ച്ച നടത്തിയത് ഇതിന്റെ ഭാഗമായാണ്. കേരളത്തിന് പുറമെ നിയമസഭയില്‍ എന്‍പിആറിനെതിരെ പ്രമേയം പാസ്സാക്കിയ മറ്റൊരു സംസ്ഥാനമാണ് പഞ്ചാബ്. പശ്ചിമബംഗാള്‍, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍.