എറണാകുളം ലോ കോളേജില്‍ എസ്എഫ്‌ഐ-കെഎസ് യു ഏറ്റുമുട്ടല്‍

0

എറണാകുളം ലോ കോളേജില്‍ എസ്എഫ്‌ഐ -കെഎസ് യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പുല്‍വാമ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. കെഎസ് യു തീറ്റ മത്സരവും സംഘടിപ്പിരുന്നു. രണ്ടു പരിപാടികളും ഒരേ സമയത്തായത് ഇരുകൂട്ടരേയും പ്രകോപിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങള്‍ തുറന്ന പോരിലെത്തി. വടികളും മറ്റുമായാണ് ഇരു കൂട്ടരും അക്രമം നടത്തിയത്.

തങ്ങളുടെ പരിപാടിയിലേക്ക് എസ്എഫ്‌ഐക്കാര്‍ ഇരച്ചുകയറി അക്രമിക്കുകയായിരുന്നുവെന്നാണ് കെഎസ് യു പരാതി. എന്നാല്‍ പുറത്തുനിന്നുള്ളവരുടെ സഹായത്തോടെ കെഎസ് യുക്കാര്‍ തങ്ങളെ അക്രമിച്ചുവെന്ന് എസ്എഫ്‌ഐയും പറയുന്നു. ഇരുകൂട്ടരുടേയും പ്രവര്‍ത്തകര്‍ ആയുപത്രിയില്‍ ചികിത്സയിലാണ്. ക്യാമ്പസില്‍ കനത്ത പൊലീസ് കാവലുണ്ട്.