ചരിത്രമെഴുതി ഗോകുലം എഫ്‌സിയുടെ പെണ്‍കുട്ടികള്‍

0

ഇന്ത്യന്‍ വനിതാ ലീഗ് ഫുട്‌ബോളില്‍ പുതു ചരിത്രം കുറിച്ച് ഗോകുലം കേരളം എഫ്‌സി. ഫൈനലില്‍ മണിപ്പരി ക്ലബായ ക്രിപ്‌സയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഗോകുലം കപ്പില്‍ മുത്തമിട്ടത്.ആദ്യമിനിറ്റില്‍ പരമേശ്വരി ദേവി, 25ാം മിനിറ്റില്‍ കമലാദേവി, 86ാം മിനിറ്റില്‍ സബ്രിത ഭണ്ഡാരി എന്നിവരാണ് കേരളത്തിന് വേണ്ടി നിറയൊഴിച്ചത്. ദേശീയ ലീഗ് ഫുടേബോളില്‍ കിരീടം ചൂടുന്ന ആദ്യ കേരള ടീമായി ഗോകുലം എഫ്‌സി.