മകനെ തള്ളി പെലെ; തനിക്ക് വിഷാദരോഗമില്ല

0

തനിക്ക് വിഷാദരോഗമാണെന്ന് വെളിപ്പെടുത്തല്‍ നടത്തിയ മകനെ തിരുത്തി ഫുട്‌ബോള്‍ ഇതിഹാസം പെലെ. പരസഹായമില്ലാതെ എഴുന്നേറ്റ് നടക്കാന്‍ കഴിയാത്തതിനാല്‍ പെലെക്ക് വിഷാദരോഗം പിടിപ്പെട്ടുവെന്നാണ് കഴിഞ്ഞ ദിവസം മകന്‍ എഡീഞ്ഞോ വെളിപ്പെടുത്തിയത്. താന്‍ സുഖമായിരിക്കുകയാണെന്നും ശാരീരികമായ പരിമിതികളെ അതിന്റേതായ നിലയില്‍ സ്വീകരിക്കുകയാണെന്നും പെലെ വിശദീകരിച്ചു. ചെയ്യുന്ന കാര്യത്തില്‍ ആതമവിശ്വാസവും ദൃഢനിശ്ചയവുമുണ്ട്. മുന്‍കൂട്ടി തീരുമാനിച്ച പല ജോലികളും ഉള്ളതിനാല്‍ തിരക്കേറിയ ജീവിതമാണെന്നും പെലെ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു.