ഡല്‍ഹിയില്‍ മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രം. 16ന് രാംലീലാ മൈതാനിയില്‍ നടക്കുന്ന സത്യാപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രി എത്തിയാല്‍ പങ്കെടുക്കുന്ന വിഐപി നരേന്ദ്ര മോദി മാത്രമാവും.
മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരേയും രാഷ്ട്രീയ നേതാക്കളേയും ക്ഷണിക്കില്ലെന്ന് എഎപി വക്താക്കള്‍ നേരത്തെ പറഞ്ഞിരു്‌നു. ഡല്‍ഹിക്കാരുടെ മകനും സഹോദരനുമായ അരവിന്ദ് കെജ്രവാളിന്റെ സത്യപ്രതിജ്ഞക്ക് എല്ലാ ഡല്‍ഹിക്കാര്‍ക്കും സ്വാഗതം എന്നാണ് എഎപി നിലപാട്. എന്നാല്‍ ഈ നിലപാടിന് വിരുദ്ധമായി ഇപ്പോള്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ഉദ്ദേശം ഉണ്ടെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ കരുതുന്നത്. കേന്ദ്രവുമായുള്ള വന്ധം ദൃഡമാക്കി കൂടുതല്‍ ആനുകൂല്യങ്ങള്‍ സംസ്ഥാനത്തിന് വാങ്ങിയെടുക്കല്‍ തന്നെയാണ് പ്രധാന അജണ്ടയെന്ന് കരുതുന്നു. ദല്‍ഹി ഭരണത്തിന് പ്രധാനമന്ത്രിയുടെ പിന്തുണ ഉറപ്പാക്കലും അരവിന്ദ് കെജ്രിവാള്‍ ലക്ഷ്യമിടുന്നു.