തെരഞ്ഞെടുപ്പ് ഫലം ഉച്ചക്ക് മുമ്പേ അറിയാം

0

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം ഉച്ചക്ക് മുമ്പേ അറിയാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌ക്കരന്‍. ഇക്കാര്യത്തില്‍ ആശങ്ക വേണ്ട. എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരമുണ്ടാകും.

അര ലക്ഷത്തോളം പേര്‍ തപാല്‍ വോട്ടിന് കാത്തിരിക്കുന്നുണ്ട്. എന്നാല്‍ പതിനായിരത്തോളം പേരുടെ വീട്ടില്‍ മാത്രമാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉദ്യോഗസ്ഥര്‍ക്ക് എത്താന്‍ കഴിഞ്ഞത്. മറ്റുള്ളവര്‍ക്ക് തപാലില്‍ അയക്കാം. വോട്ടെണ്ണല്‍ ദിനമായ 16ന് രാവിലെ എട്ടുവരെ എത്തുന്ന തപാല്‍ വോട്ടുകള്‍ പരിഗണിക്കുമെന്നും വി ഭാസ്‌ക്കരന്‍ പറഞ്ഞു.